കരമന ദുരൂഹ മരണങ്ങള്‍: കൊലപാതക കുറ്റം ചുമത്താന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കി

തിരുവനന്തപുരം | കരമന കൂടം തറവാട്ടിലെ ദുരൂഹമരണങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈം ബ്രാഞ്ച്. തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമാണെന്നും കൊലപാതക കുറ്റം ചുമത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കിയെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

കാര്യസ്ഥന്‍ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ഒക്ടോബറിലാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്. കൂടം കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത തെളിയിക്കുക, സ്വത്ത് കൈമാറ്റത്തിലെ ക്രമക്കേട് പരിശോധിക്കുക എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

2008ല്‍ ഗോപിനാഥന്‍ നായരുടെ ഭാര്യ സുമുഖിയമ്മ മരണമടഞ്ഞതോടെയാണ് പാരമ്പര്യ സ്വത്ത് മകന്‍ ജയപ്രകാശിന് ലഭിച്ചത്. ശേഷം ജയപ്രകാശ് മരിച്ചതോടെ സ്വത്തിന്റെ അവകാശം ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്റെ മകന്‍ ജയമാധവന് ലഭിച്ചു. ഒടുവില്‍ ജയമാധവനും മരിച്ചതോടെയാണ് കാര്യസ്ഥനും കൂട്ടരും കൂടി സ്വത്ത് തട്ടിയെടുക്കുവാന്‍ വേണ്ടി നടത്തിയ കൊലയാണിതെന്ന് പറഞ്ഞ് അനില്‍കുമാര്‍ പരാതി നല്‍കിയത്.



source http://www.sirajlive.com/2021/02/21/469619.html

Post a Comment

أحدث أقدم