പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ശക്തി കേന്ദ്രങ്ങള്‍ പോലും ബിജെപിയെ കൈയ്യൊഴിഞ്ഞു

ചണ്ഡിഗഡ് | പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിക്ക് കനത്ത തിരിച്ചടി. ആദ്യഫല സൂചനകളില്‍ ശിരോമണി അകാലിദളാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിറകെ കോണ്‍ഗ്രസും ഭേദപ്പെട്ട നിലയിലാണ്.

അതേസമയം, ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപി ദയനീയമായി പിന്നിലേക്ക് പോയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയത്തിനെതിരായ ശക്തമായ പ്രക്ഷോഭമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.



source http://www.sirajlive.com/2021/02/17/469062.html

Post a Comment

Previous Post Next Post