പാലക്കാട് | മുസ്ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗുമായി ഒരൊത്തുതീർപ്പിനുമില്ലെന്നും വിജയ യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.
source http://www.sirajlive.com/2021/02/27/470311.html
Post a Comment