
യുഡിഎഫിലേക്ക് മടങ്ങിപ്പോകാന്‍ ഇനിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണെന്നും പി സി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
source http://www.sirajlive.com/2021/02/27/470314.html
Post a Comment