കോഴിക്കോട് | ക്യാമറാമാനും സംവിധായകനുമായ പി എസ് നിവാസ് (പി ശ്രീനിവാസ്) അന്തരിച്ചു. ദീര്‍ഘകാലം മദ്രാസിലായിരുന്ന അദ്ദേഹം ഏതാനും വര്‍ഷമായി കോഴിക്കോട് ഈങ്ങാപ്പുഴയിലാണു താമസിക്കുന്നത്. ഭാര്യയും മുന്നു മക്കളുമുണ്ട്. ഒരു മാസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോഴിക്കോട് നടക്കാവ് പനയംപറമ്പിലായിരുന്നു നിവാസിന്റെ ജനനം. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍ നിന്നു ഫിലിം ടെക്‌നോളജിയില്‍ ബിരുദം നേടി. ‘സത്യത്തിന്റെ നിഴലില്‍’ ആണ് ആദ്യ ചിത്രം.
മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ച നിവാസ് 1977ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഭാരതിരാജ, ലിസ ബേബി തുടങ്ങിയവരുടെ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു. കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളില്‍ ഓപ്പറേറ്റിവ് ക്യാമറാമാനായി പ്രവര്‍ത്തിച്ചു. നിര്‍മാതാവുമായിരുന്നു.
source http://www.sirajlive.com/2021/02/01/466969.html
إرسال تعليق