
എല്‍ ഡി എഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം ഒരു തവണ വായിക്കുക പോലും ചെയ്യാതെയാണ് പ്രതിപക്ഷ വിമര്‍ശനമെന്നും ബാലന്‍ മാധ്യമങ്ങോട് പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഏശില്ല. ഇത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്.
ശബരിമല വീണ്ടും ചര്‍ച്ചയാക്കുന്നത് യു ഡി എഫിന്റെ ഹിന്ദു വോട്ട് തിരികെകൊണ്ടുവരാനുള്ള തന്ത്രമാണ്. കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ തന്ത്രമാണിതെന്നും ബാലന്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേക്ക് പോകുകയാണ്. ഇത് ഉറച്ച കാര്യമാണ്. ഇതില്‍ വിറളിപൂണ്ടാണ് യു ഡി എഫിന്റെ ഇപ്പോഴത്തെ നീക്കമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/02/09/468056.html
إرسال تعليق