യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക അടുത്ത ആഴ്ച; ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കെ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി.മാണി സി കാപ്പന്റെ കാര്യത്തിലും ജോസഫ് പക്ഷത്തിന്റെ കാര്യത്തിലും നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ഥിപട്ടികയായിരിക്കും പുറത്തിറക്കുക. മകന്‍ ചാണ്ടി ഉമ്മന്‍ മത്സരരംഗത്തുണ്ടാകില്ല. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു



source http://www.sirajlive.com/2021/02/27/470303.html

Post a Comment

أحدث أقدم