തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് തുടക്കമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന് പിറകെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവജോത് ഖോസയും വാക്‌സിന്‍ സ്വീകരിച്ചു.
പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്സിനേഷനും അന്തിമഘട്ടത്തിലായിട്ടുണ്ട്.
source http://www.sirajlive.com/2021/02/11/468361.html
إرسال تعليق