ഉത്തരേന്ത്യയില്‍ ഭൂചലനം: നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ന്യൂഡല്‍ഹി | ഉത്തരേന്ത്യയില്‍ പല ഭാഗത്തും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശമീര്‍ എന്നിവിടങ്ങളിലെല്ലാം ഇന്നലെ രാത്രി 10.30ഓടെ ഭൂചലനമുണ്ടായി. എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മധ്യേഷ്യന്‍ രാജ്യമായ തജിക്കിസ്ഥാനാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചുയ തജിക്കിസ്ഥാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്.

 



source http://www.sirajlive.com/2021/02/13/468547.html

Post a Comment

أحدث أقدم