
മോദിസര്‍ക്കാര്‍ കര്‍ഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്ന അര്‍ഥം വരുന്ന മോദി പ്ലാനിംഗ് ഫാര്‍മേഴ്സ് ജെനോസൈഡ് എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി.
ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഏഴ് വര്‍ഷം തടവ് അടക്കം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി നടപടി സ്വീകരിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ട്വിറ്റര്‍ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പാക്ക് പിന്തുണയോടെ ഖാലിസ്ഥാന്‍ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന അക്കൗണ്ടുകളും ട്വിറ്റര്‍ പൂട്ടിയവയില്‍പ്പെടും.
source http://www.sirajlive.com/2021/02/10/468200.html
Post a Comment