തിരുവനന്തപുരം | സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സീനേഷന്‍ തിങ്കളാഴ്ച മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കൊവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. എന്നാല്‍ ഇവിടെ വാക്‌സിനേഷന് പണം നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്.കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
source http://www.sirajlive.com/2021/02/28/470458.html
إرسال تعليق