
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതിരാ സമരം നടത്തിയത്. ബിന്ദു കൃഷ്ണയും ജറമ്മിയാസും സംസാരിച്ചതിനു ശേഷമായിരുന്നു ചില പ്രവര്‍ത്തകര്‍ മദ്യ ലഹരിയില്‍ പോലീസിന് നേരെ കല്ലേറ് നടത്തിയത്. പരിപാടി അലങ്കോലമാക്കരുതെന്ന ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നേതാക്കളുടെ അഭ്യര്‍ഥന ഇവര്‍ ചെവിക്കൊണ്ടില്ല. ആദ്യഘട്ടത്തില്‍ സമാദാനപൂര്‍വം നടത്തിയ സമരം മദ്യലഹരിയിലെത്തിയ പ്രവര്‍ത്തകര്‍ കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ അലങ്കോലപ്പെട്ടു.
സംഭവം കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ ബിന്ദുകൃഷ്ണ അനുനയത്തിന് ശ്രമിച്ചെങ്കിലും ഇത് ചെവിക്കൊള്ളാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതോടെ പുലര്‍ച്ചെ വരെ നിശ്ചയിച്ച സമരം രാത്രി 1.30ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു.
source http://www.sirajlive.com/2021/02/22/469733.html
إرسال تعليق