കേരളത്തില്‍ സി പി എം- ബി ജെ പി കൂട്ടുകെട്ട്: ചെന്നിത്തല

കണ്ണൂര്‍ | കേരളത്തില്‍ ബി ജെ പിയും സി പി എമ്മും തമ്മില്‍ രഹസ്യകൂട്ട്‌കെട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നിലച്ചത് ഇതിന്റെ തെളിവാണ്. നേരത്തെ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇപ്പോള്‍ മിണ്ടുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് ശേഷമാണ് സ്വര്‍ണക്കടത്ത് അന്വേഷണം നിലച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ഐശ്വര്യയാത്രക്കിടെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി കത്തയച്ചതോടെ ഇ ഡിയുടെ അന്വേഷണമില്ല. എന്‍ ഐ എയുടെ പരിശോധനകളില്ല. മറ്റ് കേന്ദ്ര ഏജന്‍സികള്‍ ഏതാണ്ട് പ്രവര്‍ത്തനം നിര്‍ത്തിയ മട്ടാണ്.
കണ്ണൂര്‍ ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ ബി ജെ പി – സി പി എം വോട്ട്കച്ചവടം നടന്നു. വര്‍ഗീയതയുടെ കാര്യത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ബി ജെ പിക്കും ഒരെ സ്വരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/02/02/467064.html

Post a Comment

أحدث أقدم