
ഹൂഗ്ലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിടേണ്ട വന്നതിനേക്കാള്‍ മോശമായ വിധിയാണ് മോദിയെ കാത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോള്‍വല കാക്കുന്ന ഗോളിയാണ് താനെന്നും ഒരു ഗോള്‍ പോലും നേടാന്‍ ബി ജെ പിക്ക് സാധിക്കില്ലെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറയെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയാണ് സി ബി ഐ സംഘം ചോദ്യം ചെയ്തത്. കല്‍ക്കരി മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നേരത്തേ രുജിറയുടെ സഹോദരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിഷേക് ബാനര്‍ജിയുടെ പരാതിയില്‍ കൊല്‍ക്കത്തയിലെ പ്രത്യേക കോടതി കേന്ദ്ര മന്ത്രി അമിത് ഷാക്ക് സമന്‍സ് അയച്ചിരുന്നു.
source http://www.sirajlive.com/2021/02/24/470050.html
إرسال تعليق