ഗുലാം നബി ആസാദിനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ ആലോചന

ന്യൂഡല്‍ഹി | രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ കേരളത്തില്‍ നിന്ന് വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ ആലോചന. അദ്ദേഹത്തിന്റെ കാലാവധി അടുത്ത മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. കേരളത്തില്‍ മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവ് വരുന്ന ഏപ്രിലില്‍ മത്സരിപ്പിക്കാനാണ് നീക്കമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നു.

ആസാദിനെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് ഏറെ താത്പര്യമുണ്ട്. 2015ല്‍ ജമ്മു കശ്മീരില്‍ നിന്നാണ് ആസാദ് രാജ്യസഭയിലെത്തിയിരുന്നത്. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം ഭരണകക്ഷിക്കും ഒന്ന് പ്രതിപക്ഷത്തിനുമാണ് ലഭിക്കുക.

കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, മുസ്ലിം ലീഗിന്റെ അബ്ദുല്‍ വഹാബ്, സി പി എമ്മിന്റെ കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇവരില്‍ വഹാബ് മിക്കവാറും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.



source http://www.sirajlive.com/2021/02/08/467983.html

Post a Comment

Previous Post Next Post