തൃശ്ശൂര്‍ | ഹിന്ദു വിശ്വസങ്ങള്‍ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്നും ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി മാനം തുടരുകയാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ടു നിലപാടാണുള്ളത്. ഡല്‍ഹിയില്‍ ഒന്നും കേരളത്തില്‍ മറ്റൊന്നും. കരളത്തില്‍ നിന്നുള്ള എം പിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഇതിന് മറുപടി പറയണം. കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിക്ക് ഒരു പോലെ എതിരാളികളാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്ത് നടത്തുകയാണ്. മുസ്ലീം വര്‍ഗീയ പ്രീണനമാണ് യു ഡി എഫും എല്‍ ഡി എഫും നടത്തുന്നത്. ഇത്തവണ ബി ജെ പിയുടെ വോട്ടു ശതമാനം കൂടും. കേരളത്തില്‍ അപ്രതീക്ഷിത ഫലം ഉണ്ടാകും. ബി ജെ പിക്ക് കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളുണ്ടാകുമെന്നും അ്‌ദേഹം പറഞ്ഞു.
source
http://www.sirajlive.com/2021/02/16/468915.html
إرسال تعليق