ന്യൂഡല്‍ഹി | സഊദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. റിയാദില്‍ ഇറങ്ങി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. പരുക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്‌നാട് സ്വദേശികളായ കുമുദ, രജിത, റോമിയോ കുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
source http://www.sirajlive.com/2021/02/28/470463.html
إرسال تعليق