കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിക്കാനുള്ള നീക്കം തടഞ്ഞ് പോലീസ്

കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ നുമതി വാങ്ങാതെ കൊല്ലം ബൈപ്പാസില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് നടത്താനുള്ള നീക്കം തടഞ്ഞു. രാവിലെ ടോള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തിയതോടെ പോലീസെത്തി തടയുകയായിരുന്നു. വിവിധ സംഘടനകള്‍ ബൈപ്പാസില്‍ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പോലീസെത്തി പിരിവ് തടഞ്ഞത്. ടോള്‍ പിരിക്കുന്നതിന് കമ്പനിയോട് കൂടുതല്‍ സാവകാശം ചോദിച്ചിരുന്നെങ്കിലും അവര്‍ മറുപടി നല്‍കിയില്ലെന്ന് കൊല്ലം കലക്ടര്‍ അറിയിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെ ടോള്‍ പിരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഹൈവോ അതോറിറ്റി അവിടെയെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ ടോള്‍ പിരിക്കാനാകില്ലെന്ന് പോലീസ് രേഖാമൂലം അറിയിക്കുകയായിരുന്നു. ബൈപ്പാസ് നിര്‍മിച്ചത് 50 ശതമാനം സംസ്ഥാന സര്‍ക്കാറിന്റെ പങ്കാളിത്തത്തിലാണെന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി ജി സുധാകരനും വ്യക്തമാക്കിയിരുന്നു. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ദേശീയപാത അതോറിറ്റിക്കാണ് കത്തയച്ചത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെ ടോള്‍ പിരിക്കാനുള്ള നീക്കമാണ് പോലീസ് തടഞ്ഞത്.

 

 



source http://www.sirajlive.com/2021/02/26/470183.html

Post a Comment

أحدث أقدم