റദ്ദായ പട്ടികയില്‍ നിയമനം നടത്തുക അസാധ്യം; സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ല: മന്ത്രി ഐസക്ക്

തിരുവനന്തപുരം | പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി പി ഒ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞതാണെന്നും റദ്ദായിട്ടുള്ള പട്ടികയില്‍ നിയമനം നടത്തുക അസാധ്യമാണെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5000 ത്തില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരം നടത്തുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഐസക്ക് ചോദിച്ചു.



source http://www.sirajlive.com/2021/02/19/469340.html

Post a Comment

Previous Post Next Post