തിരുവനന്തപുരം | പി എസ് സി നിയമന സമരത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി. ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരക്കാര്‍ ഗവര്‍ണറെ കാണാനെത്തിയത്. സി പി ഒ, എല്‍ ജി എസ്, നോണ്‍ അപ്രൂവ്ഡ് അധ്യാപകര്‍ എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ട്.
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന ഏകദിന ഉപവാസ സമരം നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് എത്തിയത്.
source
http://www.sirajlive.com/2021/02/19/469366.html
Post a Comment