ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞു വീണു

വഡോദര | തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയില്‍ കുഴഞ്ഞുവീണു. വഡോദരയിലെ നിസാംപുരയില്‍ ഇന്നലെയായിരുന്നു സംഭവം.

പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ രൂപാനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആകാശമാര്‍ഗം അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചു.
രൂപാനിയുടെ ആരോഗ്യം കഴിഞ്ഞ രണ്ട് ദിവസമായി മോശമായിരുന്നു. എന്നാല്‍ ശനിയാഴ്ച ജാംനഗറിലും ഞായറാഴ്ച വഡോദരയിലും നടന്ന പൊതുയോഗങ്ങള്‍ അദ്ദേഹം റദ്ദാക്കിയിരുന്നില്ല.

 

 



source http://www.sirajlive.com/2021/02/15/468730.html

Post a Comment

Previous Post Next Post