
ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ വിവാദ പരാമര്‍ശം. ലവ് ജിഹാദ് ഉള്ളതാണ്. ഹിന്ദു പെണ്‍കുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരില്‍ പിന്നീടവര്‍ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്.അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാന്‍ തീര്‍ച്ചയായും എതിര്‍ക്കും എന്നായിരുന്നു പ്രതികരണം.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് ഇഷ്ടമല്ലെന്നും തനിക്ക് അത്തരക്കാരെ ഇഷ്ടമല്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമര്‍ശങ്ങളാണ് വിവാദമായി മാറിയത്.
source http://www.sirajlive.com/2021/02/25/470111.html
Post a Comment