മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

മലപ്പുറം | മങ്കടയില് ഗുഡ്‌സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മൂന്ന് പേര് മരിച്ചു. ഓട്ടോയില് യാത്ര ചെയ്തവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില് ഓട്ടോറിക്ഷ പൂര്ണമായും തകരുകയും ബസിനടിയിലേക്ക് കയറിപ്പോകുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്മണ്ണ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയുടെ മുന്സീറ്റില് ഡ്രൈവര്ക്കു പുുറമെ രണ്ട് പേര്കൂടി ഇരുന്നിരുന്നു. ഈ മൂന്നു പേരാണ് മരിച്ചത്. ഇവരില് ഒരാളെ മാത്രമാണ് തിരിച്ചറിയാനായത്. കോഴിക്കോട് മുക്കം അഗസ്ത്യൻമുഴി സ്വദേശി എന് സി ജു എന്നയാളെയാണ് തിരിച്ചറിഞ്ഞ്.

അമിത വേഗത്തിലാണ്‌ സ്വകാര്യ ബസും ഓട്ടോയും വന്നതെന്ന് പരിസരവാസികള് പറയുന്നത്. അപകടത്തില് ഓട്ടോ പൂര്ണമായും തകര്ന്നതിനാല് രക്ഷാപ്രവര്ത്തനം ദുഷ്‌കരമായിരുന്നു. പെരിന്തല്മണ്ണ, മഞ്ചേരി അഗ്നിശമന അംഗങ്ങളും – സിവില് ഡിഫന്സ് അംഗങ്ങളും നാട്ടുകാരും ചേര്ന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.



source http://www.sirajlive.com/2021/02/09/468105.html

Post a Comment

Previous Post Next Post