സാമൂഹിക മാധ്യമത്തിലൂടെ മുഖ്യമന്ത്രിക്ക് അധിക്ഷേപം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ | സാമൂഹിക മാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആറളം ഫാമിലെ എല്‍ഡി ക്ലര്‍ക്ക് അഷറഫിനെയാണ് എംഡി എസ് ബിമല്‍ഘോഷ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ആറളം ഫാമിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുന്ന പോസ്റ്റിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.



source http://www.sirajlive.com/2021/02/17/469067.html

Post a Comment

Previous Post Next Post