
ഇന്ത്യന്‍ വിപണയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതുമായ പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. കര്‍ഷക പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്നും സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
അതേസമയം, കര്‍ഷക സമരത്തെ നേരിടാനുള്ള ഇന്റര്‍നെറ്റ് വിലക്കിനെയും അമേരിക്ക വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി
source http://www.sirajlive.com/2021/02/04/467363.html
إرسال تعليق