
യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികള്‍ക്ക് കാണിച്ചുകൊടുത്ത മാന്നാര്‍ സ്വദേശി പീറ്ററിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
ദുബൈയില്‍ നിന്ന് കഴിഞ്ഞ 19ന് നാട്ടിലെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ബിന്ദു നടത്തിയിരുന്നു.
source http://www.sirajlive.com/2021/02/26/470205.html
Post a Comment