ഇബ്രാഹീം കുഞ്ഞിനെതിരെ എറണാകുളം ജില്ലാ ലീഗ് നേതാക്കള്‍

കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും മത്സരിക്കാനുള്ള ചരടുവലികള്‍ തുടങ്ങിയതോടെ പ്രതിരോധ നീക്കവുായി എറണാകുളം ജില്ലാ മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. ഇബ്രാഹീം കുഞ്ഞിന് സീറ്റ് നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി പത്ത് ജില്ലാ നേതാക്കള്‍ ഒപ്പുവെച്ച കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറി.

പാലാരിവട്ടം പാലം വിവാദം ദോഷം ചെയ്തുവെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അബ്ദുള്‍ മജീദ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി അര്‍ഹതയും യോഗ്യതയും ഉള്ള സ്ഥാനാര്‍ഥികള്‍ കളമശേരിയിലുണ്ട്. ഇതിനാല്‍ വിവാദങ്ങള്‍ ഇല്ലാത്ത സ്ഥാനാര്‍ഥി വേണം. പാര്‍ട്ടിക്കും യു ഡി എഫിനും വിവാദങ്ങള്‍ ഗുണം ചെയ്യില്ല. സ്ഥാനാര്‍ഥത്ഥിയുടെ വിജയസാധ്യതക്ക് ഊന്നല്‍ നല്‍കണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അസുഖത്തെ തുടര്‍ന്ന് ചികിത്സെക്കന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹീം കുഞ്ഞ് വീണ്ടും മത്സരിക്കാന്‍ കരുക്കള്‍ ശക്തമാക്കിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ച് പാണക്കാട് എത്തിയ അദ്ദേഹം സ്വാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഏതെങ്കിലും കാരണത്താല്‍ സീറ്റ് നിഷേധിച്ചാല്‍ താന്‍ നിര്‍ദേശിക്കുന്നയാള്‍ക്ക് സീറ്റ് നല്‍കണമെന്ന് അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തരില്‍ ഒരാളായ ഇബ്രാഹീംകുഞ്ഞ് സീറ്റിനായി പാര്‍ട്ടിയില്‍ സമ്മര്‍ദം തുടരുന്നതായാണ് റിപ്പോര്‍ട്ട്.

 

 



source http://www.sirajlive.com/2021/02/26/470202.html

Post a Comment

Previous Post Next Post