താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോ?; സര്‍ക്കാറിനോട് ഹൈക്കോടതി

കൊച്ചി | പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടമുണ്ടോ എന്ന് സര്‍ക്കാറിനോട് ഹൈക്കോടതി . വിഷയത്തില്‍ 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തലിനെതിരേ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി സുപ്രധാന ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമാകും ഹരജി ഫയലില്‍ സ്വീകരിക്കണമോ എന്ന കാര്യം കോടതി തീരുമാനിക്കുക. ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികള്‍ നിലനില്‍ക്കെ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും അനധികൃത നിയമനം നടത്തുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഹരജിയില്‍ പറയുന്നത്.



source http://www.sirajlive.com/2021/02/17/469075.html

Post a Comment

أحدث أقدم