
ഇന്നലെ ഒരു സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ പതിനഞ്ചംഗ സംഘം യുവതിയെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. മാന്നാര്‍ സ്വദേശിയും യുവതിയുടെ അയല്‍വാസിയുമായ പീറ്ററിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
source http://www.sirajlive.com/2021/02/23/469933.html
إرسال تعليق