തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് പരാതി; മാണി സി കാപ്പന് ഹൈക്കോടതി നോട്ടീസ് അയച്ചു

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് കമ്മിഷന് തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ മാണി സി കാപ്പന് ഹൈക്കോടതി നോട്ടിസ് അയച്ചു. ആദായനികുതി വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് കാപ്പനെതിരായ പരാതി.

മുംബൈ വ്യവസായി ദിനേശ് മേനോന്‍ ആണ് ഹരജിക്കാരന്‍. നേരത്തെ പാലാ മജിസ്‌ട്രേറ്റ് കോടതി സമാനമായ ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മുന്നേകാല്‍ കോടി തട്ടിയെന്ന കേസില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കാപ്പനെതിരെ കേസെടുത്തിരുന്നു.



source http://www.sirajlive.com/2021/02/11/468348.html

Post a Comment

Previous Post Next Post