
ചെന്നൈയിലെത്തിയ ഉടന്‍ ശശികല ടി നഗറിലുള്ള എം ജി ആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണും. ശശികലയ്‌ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡി എം കെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ 1500 പോാലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ചെന്നൈയിലെ ജയ സമാധിയിലേക്കുള്ള റാലിക്ക് അനുമതിയുണ്ടെന്നാണ് ദിനകര പക്ഷം പറയുന്നത്. എന്നാല്‍, അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസും പറയുന്നു. ശശികലയുടെ വരവോടെ എ ഡി എം കെ രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പിടിക്കുക എന്ന ലക്ഷ്യമിട്ടാണ് ശശികല വരുന്നത്. ഇതിനെ ഇ പി എസ്- ഒ പി എസ് സഖ്യം എങ്ങനെ മറികടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
source http://www.sirajlive.com/2021/02/08/467943.html
Post a Comment