
തുടക്കത്തില്‍ ഈ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ജൂലൈയില്‍ 5700 സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടി കെ ഫോണ്‍ എത്തും. സംസ്ഥാനത്താകെ ഒന്നാംഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് കണക്ഷന്‍. പദ്ധതിക്കായി 7500 കിലോമീറ്ററില്‍ കേബിള്‍ സ്ഥാപിച്ചു. കെഎസ്ഇബി തൂണുവഴിയാണ് ലൈന്‍ വലിച്ചത്. അടുത്ത ഘട്ടത്തില്‍ 20 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കും. 1531 കോടിരൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ 70 ശതമാനം തുക കിഫ്ബി നല്‍കും. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കും.
source http://www.sirajlive.com/2021/02/15/468740.html
إرسال تعليق