ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനാണ് തീരുമാനം.

നിലവില്‍ ഹിന്ദു നാടാര്‍, എസ്‌ഐയുസി നാടാര്‍ വിഭാഗക്കാര്‍ക്കാണ് സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് നിലവില്‍ മൂന്നുശതമാനം സംവരണമാണുള്ളത്.

സംവരണമെന്നത് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഈ തീരുമാനത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവമേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.



source http://www.sirajlive.com/2021/02/03/467250.html

Post a Comment

Previous Post Next Post