
മമതയുടെ തൃണമൂലിനും ബി ജെ പിക്കുമെതിരെ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ധാരണ പ്രകാരം 193 സീറ്റുകളിലെ 101ല്‍ ഇടതു പാര്‍ട്ടികളും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും.
എന്നാല്‍ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇടത്-കോണ്‍ഗ്രസ് പോരാട്ടമാണ് നടക്കുന്നത്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ഇത്തവണ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്. പ്രത്യേകിച്ച് രാഹുല്‍ കേരളത്തില്‍ നിന്നുള്ള എം പി ആയതിനാല്‍. ഈ സാഹചര്യത്തില്‍ ബംഗാളില്‍ നടക്കുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നത്, കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്ക കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കുവെച്ചത്. മാത്രമല്ല ബി ജെ പി ഇത് വലിയ രാഷ്ടീയ ആയുധമാക്കുമെന്നും ഉറപ്പാണ്. ഇത് തിരിച്ചറിഞ്ഞാണ് രാഹുലിന്റെ പിന്‍മാറ്റം.
source http://www.sirajlive.com/2021/02/27/470339.html
Post a Comment