പഞ്ചാബി ചലച്ചിത്രതാരം ദീപ് സിംഗ് സിദ്ധു അറസ്റ്റില്‍

ന്യൂഡല്‍ഹി | കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് പഞ്ചാബി ചലച്ചിത്ര ദീപ് സിംഗ് സിദ്ധുവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെത്തി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം അദ്ദേഹം ഒളിവിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ദീപ് സിദ്ധുവിനെ തള്ളി കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ കോട്ട് വാലി സ്റ്റേഷനില്‍ എഫ് ഐ ആര്‍ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു. അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ കൊടി കെട്ടിയ ജുഗു രാജ് സിംഗിന്റെ തന്‍ തരനിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

 



source http://www.sirajlive.com/2021/02/09/468061.html

Post a Comment

Previous Post Next Post