എതിര്‍പ്പുകള്‍ക്ക് പുല്ലുവില: ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി |  രാജ്യത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍. പല മെട്രോ നഗരങ്ങളിലും പെട്രോള്‍ വില 90ന് മുകളില്‍ കടന്നു. സംസ്ഥാനത്തും തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിനു 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോള്‍ വില 90ന് അടുത്തെത്തി. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89.93 രൂപയായി. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.73 രൂപയും. ഡീസല്‍ 83.91 രൂപയുമാണ് വില.

കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ വില നിലവില്‍ 88.10 രൂപയും ഡീസല്‍ വില 82.40 രൂപയുമാണ്. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പെട്രോള്‍ വില 90ന് മുകളിലെത്തും. ജനുവരി ഒന്നിനു കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 84.08 രൂപയും ഡീസല്‍ വില 78.12 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ വലി പിടിച്ചുനിര്‍ത്താന്‍ ഭരണകൂടത്തിേെന്റ ഭാഗത്ത് നിന്ന് ഒരു ഇടപടെലും നടക്കുന്നില്ലെന്നത് ഏറെ പരിതാപകരമാണ്. ഇന്ധന വില വര്‍ധനവില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന അമര്‍ഷത്തിന് പുല്ലുവിലയാണ് അധികൃതര്‍ കല്‍പ്പിക്കുന്നത്.

 

 



source http://www.sirajlive.com/2021/02/11/468326.html

Post a Comment

أحدث أقدم