തിരുവനന്തപുരം| നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന് നടക്കും. സി പി ഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളുമായുള്ള സി പി എമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ന് നടക്കുക. മറ്റ് ചെറുകക്ഷികളുായി നാളെ നടക്കും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സി പി എം മത്സരിക്കുന്ന സീറ്റുകളില്‍ കുറവുണ്ടാകും. സി പി എം എട്ട് സീറ്റുകളും സി പി ഐ രണ്ട് സീറ്റുകളും പുതുതായി മുന്നണിയിലെത്തിയ കക്ഷികള്‍ക്ക് വിട്ട് നല്‍കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള സി പി എം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
മാര്‍ച്ച് പത്തിന് മുമ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് എല്‍ ഡി എഫ് നീക്കം. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനം സി പി ഐയുമായുള്ളതാണ്. എല്‍ ഡി എഫ് യോഗത്തിന്റെ തീയതി അടക്കം തീരുമാനിക്കുക ഈ ചര്‍ച്ചയില്‍ ആയിരിക്കും. ചില സീറ്റുകള്‍ വെച്ച് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റുകള്‍ എന്‍ സി പി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ലഭിക്കില്ല. രണ്ട് സീറ്റുകള്‍ മാത്രമാകും ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒന്നോ രണ്ടോ സീറ്റ് ഏറ്റെടുത്തേക്കും. 15 സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസിന് പത്ത് മുതല്‍ 12 സീറ്റുവരെയാണ് ലഭിക്കാന്‍ സാധ്യത.
source http://www.sirajlive.com/2021/03/01/470536.html
إرسال تعليق