ലക്‌നൗ | ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്‌ക്വാഡ് തലവനാണെന്നും യു പി പോലീസിന്റെ ഭാഷ്യം. ഇരുവരും കൂട്ടാളികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കൈമാറിയെന്നും പോലീസ് പറയുന്നു.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ക്രൂക്രിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവിരില്‍നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തുവെന്നും യു പി പോലീസ് പറഞ്ഞിരുന്നു.
source
http://www.sirajlive.com/2021/02/18/469176.html
إرسال تعليق