ന്യൂഡല്‍ഹി | ഡല്‍ഹി ആദര്‍ശ് നഗറില്‍ കവര്‍ച്ചാശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊന്നു. മാതാവിനും മകനുമൊപ്പം നടന്നുപോകവെയാണ് യുവതി ആക്രണത്തിനിരയായത്. ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. പഞ്ചാബ് സ്വദേശിയും ആദര്‍ശ് നഗറില്‍ താമസക്കാരിയുമായ സിമ്രാന്‍ കൗര്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
Terror of snatchers in Delhi: #Woman stabbed by a snatcher for resisting attempt in #AdarshNagar area yesterday, died at a hospital later; further investigation underway: #DelhiPolice#Delhi #lawandorder pic.twitter.com/VjgpvXHXya
— Sandeep Seth (@sandipseth) February 28, 2021
മാതാവിനും രണ്ടുവയസ്സുകാരനായ മകനും ഒപ്പം മാര്‍ക്കറ്റില്‍പോയി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. പിന്നിലൂടെയെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമി, യുവതി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
source http://www.sirajlive.com/2021/02/28/470446.html
إرسال تعليق