ഗള്‍ഫില്‍ നിന്ന് നിരവധി തവണ സ്വര്‍ണം കടത്തി; മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി

ആലപ്പുഴ | ഗള്‍ഫില്‍ നിന്ന് നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പോലീസില്‍ കുറ്റസമ്മതം നടത്തി മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവതി. എട്ടു മാസത്തിനിടെ മൂന്ന് തവണ സ്വര്‍ണം എത്തിച്ചുവെന്നും ഏറ്റവുമവസാനം കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നും കുരുട്ടിക്കാട് സ്വദേശി ബിന്ദു മൊഴി നല്‍കി. അതിനിടെ, യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സംഘത്തിന് പ്രാദേശികമായ സഹായം ലഭിച്ചതായും പോലീസ് പറഞ്ഞു.

ആലപ്പുഴ മാന്നാറില്‍ നിന്നും വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ പതിനഞ്ചംഗ സംഘം യുവതിയെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. നാലുവര്‍ഷത്തോളമായി ദുബൈയില്‍ ജോലി ചെയ്യുകയായിരുന്ന ബിന്ദുവും ഭര്‍ത്താവ് ബിനോയിയും. എട്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിംഗ് വിസയില്‍ ദുബൈയിലേക്ക് പോയി. ഒടുവില്‍ ഇക്കഴിഞ്ഞ 19 നാണ് ഇവര്‍ നാട്ടിലെത്തിയത്.



source http://www.sirajlive.com/2021/02/23/469881.html

Post a Comment

أحدث أقدم