തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ നാളെ കേരളത്തില്‍. ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. വ്യാഴാഴ്ച്ച തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
എന്‍ ഡി എയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നദ്ദ തുടക്കം കുറിക്കും. കെ സുരേന്ദ്രനോട് ഉടക്കി നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
source
http://www.sirajlive.com/2021/02/02/467041.html
Post a Comment