
ചൈനയുമായി കടുത്ത മത്സരത്തിന് അമേരിക്ക തയ്യാറെടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍ര് ജോ ബൈഡന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാകുന്നുണ്ട്. ഷി ജിന്‍ പിംഗിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം വലിയ ബുദ്ധിശാലിയും കര്‍ക്കശക്കാരനുമാണ്. പക്ഷേ അദ്ദേഹത്തിന് ജനാധിപത്യത്തിന്റെ ഒരെല്ലില്ല. ഇതൊരു വിമര്‍ശനമായി പറയുന്നതല്ല, ഇതാണ് യാഥാര്‍ത്ഥ്യം എന്നും ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്കയില്‍ ട്രംപ് ഭരണകാലത്താണ് ചൈനീസ് വിരോധം ഏറ്റവും ശക്തമായത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ട്രംപ് കേന്ദ്രീകരിച്ചത് പ്രധാനമായും ചൈനീസ് വിമര്‍ശനമായിരുന്നു. ട്രംപിന്റെ സമാനമായ ഒരു പ്രതികരണമാണ് ഇപ്പോള്‍ ബൈഡനും നടത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈനയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിസന്ധി ഭാവിയില്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
source http://www.sirajlive.com/2021/02/11/468372.html
إرسال تعليق