
മത്സ്യബന്ധന വകുപ്പു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ആഴിമതിക്ക് പിന്നില്‍. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി എന്നിവയെ വെല്ലുന്ന വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇ എം സി സി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ വച്ച് മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ ഡി എഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടത്. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള രണ്ട് വര്‍ഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇ എം സി സി. കരാറിന് മുമ്പ് ഗ്ലോബല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും വിളിച്ചിട്ടില്ല. 400 ട്രോളറുകളും രണ്ട് മദര്‍ ഷിപ്പുകളും കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിലൂടെ നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
source http://www.sirajlive.com/2021/02/19/469345.html
إرسال تعليق