റാഞ്ചി | ആദിവാസികള്‍ ഹിന്ദുക്കളല്ലെന്നും ഒരിക്കലും ഹിന്ദുക്കള്‍ ആവുകയില്ലെന്നും ജെ എം എം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്. പ്രകൃതിയെ ആരാധിക്കുന്നതുകൊണ്ടാണ് അവരെ പരമ്പരാഗതമായ ആളുകളായി പരിഗണിക്കുന്നതെന്നും ആദിവാസി നേതാവ് കൂടിയായ സോറന് പറഞ്ഞു.
ആദിവാസികളും ഗോത്രവര്‍ഗക്കാരും ഹിന്ദുക്കളാണോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത സെന്‍സസില്‍ ആദിവാസികള്‍ക്കായി പ്രത്യേക കോളം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി ആദിവാസികള്‍ക്ക് അവരുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കാനാകും. പ്ട്ടിക വര്‍ഗ വിഭാഗങ്ങളെ വര്‍ഷങ്ങളായി അടിച്ചമര്‍ത്തുന്ന രീതിയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/02/26/470199.html
إرسال تعليق