കൊലക്കേസ് പ്രതികളായ രണ്ട് പേരെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ചെന്നൈ | ഈറോഡില്‍ കൊലപാതക കേസ് പ്രതികളായ രണ്ടുപേരെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരായി തിരികെ വരുമ്പോഴാണ് വാഹനത്തിലെത്തിയ ഒരു സംഘം ഇരുവരെയും ആക്രമിച്ചത്.

30ഉം 38ഉം വയസുള്ളവരാണ് കൊല്ലപ്പെട്ട പ്രതികള്‍. എട്ട് പേരടങ്ങിയ സംഘമാണ് കൊലക്ക് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

2018ല്‍ നടന്ന കൊലപാതകത്തിലെ പ്രധാന പ്രതികളാണ് ഇരുവരും . ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം



source http://www.sirajlive.com/2021/02/11/468367.html

Post a Comment

أحدث أقدم