ചണ്ഡീഗഡ് | ചണ്ഡീഗഡില്‍ 12 വയസുകാരന്‍ ആറു വയസുകാരിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. ഹാലോ മജ്ര വനമേഖലയിലാണ് സംഭവം. വെള്ളിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം വനപ്രദേശത്തെ ശ്മശാനത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പകുതി വസ്ത്രംമാത്രമാണ് ഉണ്ടായിരുന്നത്. മുഖം കല്ലുപയോഗിച്ച് അടിച്ചുതകര്‍ത്ത് വികൃതമാക്കിയ നിലയിലായിരുന്നു.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് 12കാരന്‍ പിടിയിലായകുന്നത്.
source http://www.sirajlive.com/2021/03/07/471144.html
Post a Comment