നാഗ്പൂരില്‍ ഈമാസം 15 മുതല്‍ 21 വരെ ലോക്ഡൗണ്‍

മുംബൈ | കൊവിഡ് കേസുകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും ഉയര്‍ന്ന വരുന്ന സഹാചര്യത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. ഈമാസം 15 മുതല്‍ 21 വരെയാണ് ലോക്ഡൗണ്‍. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍പ്രവര്‍ത്തിക്കും. നാഗ്പുര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ലോക്ഡൗണ്‍. വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നുംഅതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നുംമുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1710 കേസുകളും നാഗ്പുരിലാണ്. 173 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനക്കണക്കാണിത്.രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.
24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി.കൊവിഡ് മൂലം ഇന്നലെ 126 പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. ദേശീയ തലത്തിലെ മരണനിരക്ക് 1.40 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

 



source http://www.sirajlive.com/2021/03/11/471626.html

Post a Comment

Previous Post Next Post