ബേപ്പൂരില്‍ 1991 ലെ വിജയം ആവര്‍ത്തിക്കും: പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് | 1991 ലെ ബേപ്പൂര്‍ മോഡല്‍ വിജയം ആവര്‍ത്തിക്കുമെന്ന് ബേപ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയം നേടും. എല്‍ ഡി എഫ് തന്നെ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എംഎല്‍എയായ വി കെ സി മുഹമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫില്‍ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.



source http://www.sirajlive.com/2021/03/10/471521.html

Post a Comment

Previous Post Next Post