
സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ 5ജി 8ജിബി+ 128ജിബി മോഡലിന് 55,999 രൂപയാണ് യഥാര്‍ഥ വില. എന്നാല്‍ രാജ്യത്ത് ആദ്യഘട്ടത്തില്‍ 47,999 രൂപക്ക് ഈ മോഡല്‍ വാങ്ങാം. സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ആമസോണ്‍, കമ്പനിയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ ഫോണ്‍ ലഭിക്കും.
ട്രിപ്പിള്‍ ക്യാമറയാണ് പിന്‍വശത്തുള്ളത്. 12 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 12 എം പി സെക്കന്‍ഡറി, എട്ട് എം പി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് മറ്റ് ക്യാമറകള്‍. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,500 എം എ എച്ച് ബാറ്ററിയുമുണ്ട്.
source http://www.sirajlive.com/2021/03/31/473764.html
Post a Comment