ന്യൂയോര്‍ക്ക് | കൊവിഡ് മാഹാരായില്‍പ്പെട്ട് ലോകത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 25.59 ലക്ഷം പിന്നിട്ടു. വൈറസ് റിപ്പോര്‍ട്ട് ചെയത് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ദിനേനയുള്ള കസേുകളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര കോടി പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒമ്പത് കോടി പത്ത് ലക്ഷം പിന്നിട്ടു.
രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.29 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.
രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയും ബ്രസീലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.67ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1.57 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 1.06 കോടി കൊവിഡ് ബാധിതരാണുള്ളത്. മരണസംഖ്യ 2.57 ലക്ഷമായി ഉയര്‍ന്നു. തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.
source http://www.sirajlive.com/2021/03/03/470786.html
إرسال تعليق